റിയാദ് - സൗദിയില്‍ ടൂറിസ്റ്റ്, സന്ദര്‍ശന വിസകളില്‍ എത്തുന്നവര്‍ക്ക് നിലവില്‍ 12 ഇന്‍ഷുറന്‍സ് കമ്പനികള്‍ കൊറോണ ചികിത്സാ പരിരക്ഷാ കവറേജ് ലഭിക്കുന്ന പോളിസികള്‍ അനുവദിക്കുന്നതായി ഇന്‍ഷുറന്‍സ് മേഖലാ വക്താവ് ആദില്‍ അല്‍ഈസ പറഞ്ഞു. നിലവില്‍ കൊറോണ ചികിത്സാ കവറേജ് ലഭിക്കാത്ത പോളിസികളുള്ള, സൗദിയില്‍ കഴിയുന്ന ടൂറിസ്റ്റ്, വിസിറ്റ് വിസക്കാര്‍ തങ്ങളുടെ പോളിസികളില്‍ ശേഷിക്കുന്ന കാലാവധിയില്‍ കൊറോണ ചികിത്സാ കവറേജ് കൂടി ഉള്‍പ്പെടുത്തുന്നതിന് പോളിസി അനുവദിച്ച ഇന്‍ഷുറന്‍സ് കമ്പനികളുമായി ആശയവിനിമയം നടത്തുകയോ പുതിയ പോളിസി വാങ്ങുകയോ ചെയ്യണമെന്ന് ആദില്‍ അല്‍ഈസ ആവശ്യപ്പെട്ടു.
ഗള്‍ഫ് യൂനിയന്‍ അല്‍അഹ്‌ലിയ, ആക്‌സ, അലയന്‍സ്, ബുറൂജ്, ബൂപ, അല്‍തആവുനിയ, അല്‍ജസീറ തകാഫുല്‍, അല്‍റാജ്ഹി തകാഫുല്‍, അല്‍സ്വഗര്‍, അല്‍അറബിയ, മലാദ്, അറേബ്യന്‍ ഷീല്‍ഡ് എന്നീ കമ്പനികളാണ് നിലവില്‍ സൗദിയില്‍ കൊറോണ ചികിത്സാ പരിരക്ഷാ കവറേജ് ലഭിക്കുന്ന പോളിസികള്‍ അനുവദിക്കുന്നത്.