തിരുവനന്തപുരം- ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയുടെ അനന്തര നടപടികൾ വിധി പഠിച്ച ശേഷം വ്യക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ദശാബ്ദങ്ങളായി പിന്തുടർന്നുവരുന്ന രീതിയിൽ ആർക്കും വിയോജിപ്പ് തോന്നേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിധിയെ പറ്റി വിശദമായി പഠിച്ച ശേഷം ഇക്കാര്യത്തിൽ അനന്തര നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിധി നടപ്പാക്കുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞത് ഹൈക്കോടതിയെ മാനിച്ചാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.