തിരുവനന്തപുരം- സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടി. ജൂണ്‍ ഒമ്പതു വരെയാണ് നീട്ടിയത്. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ നാളെ അവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തു ദിവസത്തേക്കുകൂടി നീട്ടിയത്.
മലപ്പുറത്ത് ട്രിപ്പ്ള്‍ ലോക്ഡൗണ്‍ ഒഴിവാക്കിയിട്ടുണ്ട്.
എങ്കിലും സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാണ് സാധ്യത. ഇളവുകള്‍ സംബന്ധിച്ച തീരുമാനം കോവിഡ് അവലോകന യോഗത്തിനു ശേഷം പ്രഖ്യാപിക്കും.