Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് അധ്യക്ഷനായി ഉമ്മന്‍ ചാണ്ടിയെ  നിയമിച്ചത് തിരിച്ചടിയായി: രമേശ് ചെന്നിത്തല

തിരുവനന്തപുരം- നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മേല്‍നോട്ടസമിതിയുടെ അധ്യക്ഷനായി ഉമ്മന്‍ ചാണ്ടിയെ നിയമിച്ചത് തിരിച്ചടിയായെന്ന് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തിലാണ് രമേശ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഹൈക്കമാന്‍ഡ് തീരുമാന പ്രകാരമാണ് ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ അഞ്ച് വര്‍ഷം താന്‍ പ്രവര്‍ത്തിച്ചെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ അധ്യക്ഷനായി കൊണ്ടു വന്നത്. അദ്ദേഹം പോലും ഈ പദവി ആഗ്രഹിച്ചിരുന്നില്ല. ഈ നടപടിയിലൂടെ താന്‍ ഒതുക്കപ്പെടുകയും അപമാനിതനാവുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. പക്ഷേ ഒരു പരാതിക്കും ഇട കൊടുക്കാതെ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുകയാണ് താന്‍ ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടുന്നതിന് ഹൈക്കമാന്‍ഡിന്റെ ഈ നീക്കം കാരണമായെന്നും ചെന്നിത്തലയുടെ കത്തില്‍ പറയുന്നുണ്ട്. അതിനിടെ, കോണ്‍ഗ്രസ് പരാജയത്തെ കുറിച്ച് അന്വേഷിക്കുന്ന ചവാന്‍ കമ്മിറ്റിയ്ക്ക് മുമ്പാകെ ഹാജരാകില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. 

Latest News