ആലപ്പുഴ- ഹരിപ്പാടിനടുത്ത് ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരായ കായംകുളം സ്വദേശികള്‍ റിയാസ് (26), അയ്ശ ഫാത്തിമ (25), ബിലാല്‍ (5), കൊട്ടാരക്കര സ്വദേശി ഉണ്ണിക്കുട്ടന്‍ (20) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ അന്‍ഷാദ് (27), അജ്മി (23) എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്.
കായംകുളത്തുനിന്ന് എറണാകുളത്തേക്ക് പോയ കാര്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അമിതവേഗതയാണ് അപകടത്തിന്റെ രൂക്ഷത കൂട്ടിയത്. പുര്‍ണമായും തകര്‍ന്ന ഇന്നോവ വെട്ടിപ്പൊളിച്ചാണ് പോലീസും ഫയര്‍ഫോഴ്‌സും യാത്രക്കാരെ പുറത്തെടുത്തത്. കാര്‍ പൂര്‍ണമായും തകര്‍ന്നു.