റിയാദ്- ഖമീസ് മുശൈത്തിന് നേരെ ഹൂത്തികൾ തൊടുത്തുവിട്ട സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ സഖ്യസേന ആകാശത്തുവെച്ച് നിർവീര്യമാക്കി. യെമനിൽനിന്ന് തൊടുത്തുവിട്ട ഡ്രോണാണ് നിർവീര്യമാക്കിയത്. വെള്ളിയാഴ്ച ദക്ഷിണ സൗദിക്ക് നേരെ പ്രയോഗിച്ച മറ്റൊരു ഡ്രോണും സഖ്യസേന നിർവീര്യമാക്കിയിരുന്നു. പൗരൻമാരെ സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് സഖ്യസേന വ്യക്തമാക്കി. ഇറാന്റെ പിന്തുണ ഹൂത്തി മിലീഷ്യകൾ നിരവധി തവണ സൗദി ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തുന്നുണ്ടെന്ന് സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല.