Sorry, you need to enable JavaScript to visit this website.

സൗദി പ്രവാസികളുടെ യാത്ര അനിശ്ചിതമായി നീളുന്നു, എയര്‍ ബബ്ള്‍ കരാര്‍ വേണം

റിയാദ്- ഇന്ത്യയില്‍നിന്ന് രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള വിലക്ക് അടുത്ത മാസം 30 വരെ നീട്ടുകയും ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് സൗദി എടുത്തുകളയാതിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ സൗദിയിലെ പ്രവാസികള്‍ വീണ്ടും അനിശ്ചിതത്വത്തിലായി.
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കൂടുകയും വാക്‌സിനേഷന്‍ പ്രക്രിയ മന്ദഗതിയിലാവുകയും ചെയ്തതോടെ സൗദി അറേബ്യ ഏര്‍പ്പെടുത്തിയ വിലക്ക് അനിശ്ചിതമായി നീളുമെന്ന ഭയമാണ് പ്രവാസികള്‍ക്കുള്ളത്. എയര്‍ ബബ്ള്‍ കരാര്‍ സംബന്ധിച്ച ശ്രമങ്ങള്‍ എങ്ങുമെത്താതെ പോകുന്നതും അവരെ നിരാശരാക്കുന്നു. എയര്‍ ബബ്ള്‍ കരാറിനായി ഇന്ത്യന്‍ എംബസി ശ്രമം ഊര്‍ജിതപ്പെടുത്തണമെന്നും പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്.
വാക്‌സിനേഷന്‍ എടുത്തവര്‍ക്കെങ്കിലും ഇന്ത്യയില്‍ നിന്ന് പ്രവേശനാനുമതി ലഭിക്കുമോ എന്ന് പ്രതീക്ഷിക്കുകയാണ് പ്രവാസികള്‍. രണ്ടാം ഡോസ് വാക്‌സിന്‍ വേഗത്തിലാക്കാനും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് മലയാളികള്‍ക്ക് ആശ്വാസമാകുന്നുണ്ട.
ഹജിന് ശേഷം ഇന്ത്യക്കുള്ള വിലക്ക് നീക്കുമെന്നാണ് ഇപ്പോള്‍ പലരും പ്രതീക്ഷിക്കുന്നത്. ട്രാവല്‍ വൃത്തങ്ങളും ഇങ്ങനെ സൂചിപ്പിക്കുന്നു. എങ്കിലും ഇന്ത്യയിലെ വാക്‌സിനേഷന്റെ പുരോഗതി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രധാന പരിഗണനയായിരിക്കുമെന്നാണ് സൂചന.

 

Latest News