റിയാദ് - പൊതുസ്ഥലങ്ങളിൽ വെച്ച് ഫോട്ടോകളെടുക്കുമ്പോഴും വീഡിയോകൾ ചിത്രീകരിക്കുമ്പോഴും ആളുകളുടെ സ്വകാര്യതകൾ ലംഘിക്കുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ വക്താവ് ഡോ. മാജിദ് അൽദുസൈമാനി മുന്നറിയിപ്പ് നൽകി. ഇങ്ങിനെ ആളുകളുടെ സ്വകാര്യത ലംഘിക്കുന്നവർ നിയമ നടപടികൾ നേരിടേണ്ടിവരും. കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നവർ ഇത്തരം ഫോട്ടോകളും വീഡിയോകളും സുരക്ഷാ വകുപ്പുകൾക്ക് കൈമാറുകയാണ് വേണ്ടത്. സാമൂഹികമാധ്യമങ്ങളിലൂടെ അവ പുറത്തുവിടാൻ പാടില്ലെന്നും ഡോ. മാജിദ് അൽദുസൈമാനി പറഞ്ഞു.