തിരുവനന്തപുരം- പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ യു.ഡി.എഫ് ചെയര്‍മാനായി തിരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് സതീശനെ ചെയര്‍മാനായി തിരഞ്ഞെടുത്തത്.
അതേസമയം യു.ഡി..എഫ് യോഗത്തില്‍ പങ്കെടുക്കാതെ ഷിബു ബേബി ജോണ്‍ വിട്ടുനിന്നു. തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തില്‍ പങ്കെടുത്തില്ല. കെ.പി.സിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞെന്നും അതിനാല്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രനും അറിയിച്ചു.