പയ്യന്നൂര്‍- തൊട്ടില്‍ കെട്ടിയ സാരി കഴുത്തില്‍ കുരുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. സാരി കഴുത്തില്‍ കുരുങ്ങിയ നിലയില്‍ അബോധാവസ്ഥയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഓലയമ്പാടി ഞെക്ലിയിലെ ശിവകാര്‍ത്തിക് (5) ആണ് മംഗലാപുരം ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടി വീട്ടില്‍ വെച്ച് അപകടത്തില്‍ പെട്ടത്. പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില മെച്ചപ്പെടാത്തതിനാല്‍ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. കെ.പി. പ്രജീഷിന്റെയും ശ്രുതി കുമാരിയുടെയും മകനാണ്. സഹോദരന്‍: ശിവനന്ദ്.