തിരുവനന്തപുരം- കവി വൈരമുത്തുവിന് ഒ.എൻ.വി സാഹിത്യപുരസ്‌കാരം നൽകുന്നത് പുനപരിശോധിക്കാൻ തീരുമാനം. അവാർഡ് നിർണയ സമിതിയുടെ നിർദ്ദേശപ്രകാരമാണ് പുനപരിശോധിക്കുന്നതെന്ന് ഒ.എൻ.വി കൾച്ചറൽ അക്കാദമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു. വൈരമുത്തുവിനെതിരെ മീടൂ ആരോപണം ഉയർന്നിരുന്നു. പുതിയ സഹചര്യത്തിൽ ഇതിനെതിരെ വൻ വിമർശനം ഉയർന്ന സഹചര്യത്തിലാണ് പുനപരിശോധിക്കാൻ തീരുമാനം. മലയാളത്തിലും ഇതരഭാഷകളിലുമായി ഒന്നിടവിട്ട വർഷങ്ങളിലാണ് ഒ.എൻ.വി പുരസ്‌കാരം നൽകുന്നത്. തമിഴ് ഗാനരചയിതാവും നോവലിസ്റ്റുമാണ് വൈരമുത്തു.