മങ്കട - കോവിഡ് ലോക്ഡൗൺ മൂലം അസുഖം ബാധിച്ചും ജോലിക്ക് പോവാൻ കഴിയാതെയും പ്രയാസം അനുഭവിക്കുന്ന പതിനായിരം കുടുംബങ്ങളിൽ വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി അങ്ങാടിപ്പുറം പഞ്ചായത്തിൽ 2500 കിറ്റുകൾ ടീം വെൽഫെയർ മലപ്പുറം ജില്ലാ വൈസ് ക്യാപ്റ്റനും പാർട്ടി പഞ്ചായത്ത് പ്രസിഡന്റുകൂടിയായ സെയ്താലി വലമ്പൂരിന് നൽകി പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം ഉദ്ഘാടനം നിർവഹിച്ചു.
മങ്കട മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി വെൽഫെയർ കിച്ചൻ വഴി മുന്നൂറോളം പേർക്ക് ഭക്ഷണം എത്തിക്കാനും നൂറോളം പൾസ് ഓക്‌സി മീറ്ററുകൾ വിതരണം ചെയ്യാനും സാധിച്ചു. രോഗികളെ സൗജന്യമായി ആശുപത്രികളിൽ എത്തിക്കാനായി 24 മണിക്കൂർ സേവനത്തിനായി പത്ത് വാഹനങ്ങൾ തയാറാക്കിയിട്ടുണ്ട്. മണ്ഡലത്തിൽ അഞ്ഞൂറോളം വീടുകൾ ഇതിനകം അണുവിമുക്തമാക്കി. സൗജന്യമായി കോവിഡ് രോഗികളെ വീടുകളിൽ ചെന്ന് കൺസൾട്ടേഷൻ നടത്താൻ മെഡിക്കൽ സംഘത്തെ നിയമിക്കാനും ഇതിനകം ടീം വെൽഫെയറിന് കഴിഞ്ഞിട്ടുണ്ടെന്നും മണ്ഡലത്തിൽ പ്രയാസമനുഭവിക്കുന്ന പതിനായിരം കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് ജനറൽ സെക്രട്ടറി ശിഹാബ് മാസ്റ്റർ, വൈസ് പ്രസിഡന്റ് നസീമ തിരൂർക്കാട്, കൺവീനർ ഇബ്രാഹിം കക്കാട്ട്, ഫസൽ പെരുക്കാടൻ, അരങ്ങത്ത് അബ്ദുല്ല, മനാഫ്, സാദിഖ് എ, നൗഫൽ ബാബു, നൗഷാദ്, മൊയ്തീൻ വലമ്പൂർ, ഷാജിദ് പൂപ്പലം ഗഫൂർ, റിയാസ്, റഷീദ് കുറ്റീരി, അബുൽഖൈർ, കുഞ്ഞിമൊയ്തീൻ, അനീസ്, സമദ്, പഞ്ചായത്തിലെ ടീം വെൽഫെയർ വളണ്ടിയർമാർ വിതരണത്തിന് നേതൃത്വം നൽകി.