റിയാദ്- തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖ് ബിന്‍ തൈമൂറും ചര്‍ച്ച നടത്തി. സല്‍മാന്‍ രാജാവ് ഒമാന്‍ സുല്‍ത്താനുമായി ഫോണില്‍ ബന്ധപ്പെടുകയായിരുു. സൗദി അറേബ്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷിബന്ധവും പരസ്പര സഹകരണം കൂടുതല്‍ ശക്തമാക്കുതിനെ കുറിച്ചും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പറഞ്ഞു.