തിരുവനന്തപുരം- തിരുവനന്തപുരത്ത് വാക്സിന്‍ തീര്‍ന്നതിനെ തുടര്‍ന്ന് ടോക്കണ്‍ എടുത്തവര്‍ക്ക് വാക്സിന്‍ ലഭിച്ചില്ല. ഇതേ തുടര്‍ന്ന് വലിയ പ്രതിഷേധമുണ്ടായി.
കോവാക്സിനാണ് ഇവിടെ വിതരണം ചെയ്തിരുന്നത്. സെക്കന്‍ഡ് ഡോസിനായി രാവിലെ അഞ്ചു മുതല്‍ കാത്ത് നിന്നവരാണ് പ്രതിഷേധിച്ചത്. ആദ്യ ഡോസെടുത്ത് കൃത്യമായ ഇടവേള പിന്നിട്ടവരാണ് രണ്ടാം ഡോസ് എടുക്കാനെത്തിയവര്‍.
ഉച്ചക്ക് ശേഷം കൂടുതല്‍ വാക്സിന്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അത് എത്താത്തതാണ് ടോക്കണ്‍ നല്‍കിയവരെ മടക്കി അയക്കേണ്ടി വന്നതിന് കാരണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.