Sorry, you need to enable JavaScript to visit this website.

സൗദിയിലേക്കുള്ള യാത്രാ വാഗ്ദാനങ്ങളില്‍  വഞ്ചിതരാകരുതെന്ന് നോര്‍ക്കയുടെ മുന്നറിയിപ്പ്  

തിരുവനന്തപുരം- സൗദിയിലേക്കുള്ള യാത്രാ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുതെന്ന് നോര്‍ക്കയുടെ മുന്നറിയിപ്പ് . വിമാനഗതാഗതം ഇല്ലാത്തതിനെ തുടര്‍ന്ന് റോഡ് മാര്‍ഗം ബഹ്‌റൈനില്‍ നിന്ന് സൗദി അറേബ്യയില്‍ പോകുന്നതിനായി ശ്രമിച്ച് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സൗദിയില്‍ എത്തിക്കുന്നതിനോ തിരിച്ച് നാട്ടില്‍ എത്തിക്കുന്നതിനോ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍ ഐ.എ.എസ്.ബന്ധപ്പെട്ട എംബസികളോട് ആവശ്യപ്പെട്ടു.
ബഹ്‌റൈന്‍, സൗദി അറേബ്യ ഇന്ത്യന്‍ അംബാസഡര്‍മാര്‍ക്കാണ് ഇക്കാര്യം ഉന്നയിച്ച് കത്തയച്ചത്. നിരവധി മലയാളികളാണ് ഇത്തരത്തില്‍ കുടുങ്ങി കിടക്കുന്നത്. സ്വകാര്യ ഏജന്‍സികള്‍ നല്‍്കുന്ന ഇത്തരം വാഗ്ദാനങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ കസാക്കിസ്ഥാന്‍, അസര്‍ബൈജാന്‍, മോസ്‌കോ വഴികളിലൂടെ എത്തിക്കാമെന്ന പ്രലോഭിപ്പിക്കുന്ന പരസ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ. വെറും 60000 രൂപ  മുടക്കി റഷ്യയില്‍ രണ്ടാഴ്ച കഴിഞ്ഞ് ഗള്‍ഫ് രാജ്യങ്ങളിലെത്തിക്കാമെന്നാണ് ചിലരുടെ വാഗ്ദാനം. 

Latest News