Sorry, you need to enable JavaScript to visit this website.

മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ദുബായില്‍ കോവിഡ് ബാധിച്ച് മരിച്ചു

ദുബായ്- ദുബായില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഗള്‍ഫ് ന്യൂസ്  അസി. എഡിറ്റര്‍ തിരുവനന്തപുരം പട്ടം ആദര്‍ശ് നഗര്‍ പത്മവിലാസില്‍ സന്തോഷ് കുമാറാ(55)ണ് മരിച്ചത്.

 20 വര്‍ഷമായി ഗള്‍ഫ് ന്യൂസില്‍ പ്രവര്‍ത്തിക്കുന്ന സന്തോഷ് കുമാര്‍, കോവിഡ് ബാധിച്ച് ഒന്നരമാസമായി ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നേരത്തേ ബംഗളൂരുവില്‍ ഡക്കാന്‍ ഹെറാള്‍ഡ്, ഇക്കണോമിക്‌സ് ടൈംസ് എന്നീ പത്രങ്ങളിലും ഖത്തറില്‍ പെനിന്‍സുല പത്രത്തിലും ജോലി ചെയ്തിരുന്നു. 1996 മുതല്‍ 2001 വരെ ഖത്തറിലായിരുന്നു.

പരേതനായ കെ.സുന്ദരേശ്വരന്‍ നായര്‍-  ടി.പത്മകുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ: മായാ മേരി തോമസ്. മക്കള്‍: ശ്രുതി, പല്ലവി. സഹോദരങ്ങള്‍: എസ്. വിനോദ് കുമാര്‍ (സൗദി), പി. രജനി (തിരുവനന്തപുരം).  മൃതദേഹം ദുബായ് ജബല്‍ അലിയില്‍ സംസ്‌കരിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

 

 

Latest News