Sorry, you need to enable JavaScript to visit this website.

പ്രതിജ്ഞാ വാചകം തെറ്റി, ദേവികുളം എം.എല്‍.എ വീണ്ടും സത്യ പ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം- തമിഴില്‍ സത്യപ്രതിജ്ഞ ചൊല്ലിയ ദേവികുളം എം.എല്‍.എ അഡ്വ. എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടിവരും. പ്രതിജ്ഞാവാചകത്തിലുണ്ടായ പിഴവാണ് കാരണം.

നിയമപ്രകാരം ദൈവനാമത്തിലോ സഗൗരവമോ ആയാണ് പ്രതിജ്ഞയെടുക്കേണ്ടത്. എന്നാല്‍ നിയമവകുപ്പ് തയാറാക്കിയ പ്രതിജ്ഞാവാചകത്തിന്റെ തമിഴ് പരിഭാഷയില്‍ ഈ വാക്കുകള്‍ വിട്ടുപോയി.
പിഴവു ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്ന് നിയമസഭാ സെക്രട്ടറിയേറ്റ് വീണ്ടും പരിശോധിച്ചു. തുടര്‍ന്നാണ് വീണ്ടും സത്യ പ്രതിജ്ഞ ചെയ്തത്. സ്പീക്കറുടെ ചേംബറിലായിരിക്കും സത്യപ്രതിജ്ഞ. കഴിഞ്ഞ ദിവസം സത്യ പ്രതിജ്ഞ ചെയ്യാതിരുന്ന എം.എല്‍.എമാരും ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും.

 

Latest News