ദുബായ്- ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഫാസ്റ്റ് ട്രാക്ക് ബയോമെട്രിക് പാസ്പോര്‍ട്ട് നിയന്ത്രണ സംവിധാനത്തിലുടെ യാത്രകാര്‍ക്ക് ഒന്‍പത് സെക്കന്‍ഡിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അധികൃതര്‍. എയര്‍പോര്‍ട്ടിലെ ഡിപാര്‍ചര്‍, അറൈവല്‍ ഭാഗത്തുള്ള 122 സ്മാര്‍ട് ഗേറ്റുകളില്‍ പുതിയ ബയോമെട്രിക് സംവിധാനം ലഭ്യമാക്കിയിട്ടുണ്ടെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു.
ദുബായില്‍ നടക്കുന്ന എയര്‍പോര്‍ട് ഷോയിലെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കണ്ണും മുഖവും ക്യാമറയില്‍ കാണിച്ചു എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്ന അത്യാധുനിക സംവിധാനമാണ് ഫാസ്ട്രാക്ക് ബയോമെട്രിക്.