തിരുവനന്തപുരം- സംസ്ഥാനത്തെ ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് താത്കാലിക പരിഹാരം. ബ്ലാക്ക് ഫംഗസ് ബാധയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍ മരുന്നാണ് സംസ്ഥാനത്ത് എത്തിയത്. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച് 230 കുപ്പി മരുന്നാണ് നെടുമ്പാശേരിയില്‍ എത്തിയത്. സംസ്ഥാനത്തെ ആശുപത്രികളില്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്യും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സയിലുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടക്കം മരുന്ന് ക്ഷാമം നേരിട്ടത് വലിയ പ്രതിസന്ധിയായിരുന്നു. കേരളത്തിന് പുറത്ത് നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗികള്‍ എത്തുന്നുണ്ട്.കഴിഞ്ഞ ദിവസം ബാംഗളൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് രോഗികള്‍ എത്തിയത്. എന്നാല്‍ മരുന്ന് തീര്‍ന്നതോടെ കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു അധികൃതര്‍. കൂടുതല്‍ മരുന്ന് എത്തിയത് പ്രതിസന്ധിക്ക് പരിഹാരമായി