Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊടകര കേസ്: ബി.ജെ.പി ജില്ലാ ട്രഷററെ ചോദ്യം ചെയ്യുന്നു

തൃശൂര്‍- കൊടകരയില്‍ വ്യാജ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടിരൂപ തട്ടിയെടുത്ത കേസില്‍ ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ. ഗോപാലകൃഷ്ണ കര്‍ത്തയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. അന്വേഷണോദ്യോഗസ്ഥന്‍ എ.സി.പി. വി.കെ. രാജുവാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.

ആലപ്പുഴയിലെ പോലീസ് ട്രെയിനിംഗ് സെന്ററിലാണ് ചോദ്യം ചെയ്യല്‍. മൂന്നരക്കോടി ഗോപാലകൃഷ്ണ കര്‍ത്തക്ക് കൈമാറാനായാണ് കൊണ്ടുപോയതെന്ന് അറസ്റ്റിലായ പ്രതികളില്‍നിന്നു വിവരങ്ങള്‍ നല്‍കിയ ബി.ജെ.പി നേതാക്കളില്‍ നിന്നും പോലീസിന് മൊഴി ലഭിച്ചിരുന്നു. പണം കൊടുത്തയച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധര്‍മരാജനുമായി ഗോപാലകൃഷ്ണ കര്‍ത്ത നിരവധി തവണ ഫോണില്‍ സംസാരിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കവര്‍ച്ചനടന്ന ദിവസവും ഇരുവരും ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വിവരശേഖരണത്തിനായി അന്വേഷണസംഘം വിളിപ്പിച്ച ബി.ജെ.പി സംസ്ഥാന സംഘടനാസെക്രട്ടറി ഗണേശ്, ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവര്‍ എപ്പോള്‍ ഹാജരാകുമെന്ന വിവരം അന്വേഷണസംഘത്തെ അറിയിച്ചിട്ടില്ല. രണ്ടുദിവസത്തിനകം ഹാജരാകണമെന്നും അല്ലാത്തപക്ഷം മറ്റു നടപടികളിലേക്ക് കടക്കുമെന്നും കാണിച്ച് ഇവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

 

Latest News