Sorry, you need to enable JavaScript to visit this website.

ലക്ഷദ്വീപിനെ ചേര്‍ത്തുപിടിക്കുക- നടന്‍ സലിം കുമാര്‍

കൊച്ചി- പ്രതിസന്ധി ഘട്ടത്തില്‍ കേരളം ലക്ഷദ്വീപിനൊപ്പം നില്‍ക്കണമെന്ന് നടന്‍ സലീം കുമാര്‍. ലക്ഷദ്വീപ് ജനതയുടെ അസ്തിത്വവും സംസ്‌കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ അവരെ ചേര്‍ത്തുപിടിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. അവര്‍ക്കുവേണ്ടി പ്രതികരിക്കേണ്ടത് നമ്മുടെ കടമയാണ്, ലക്ഷദ്വീപില്‍നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോര്‍ക്കണമെന്ന് സലീം കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

സലീം കുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

അവര്‍ സോഷ്യലിസ്റ്റുകളെ തേടി വന്നു,
ഞാന്‍ ഭയപ്പെട്ടില്ല, കാരണം ഞാനൊരു സോഷ്യലിസ്റ്റ് അല്ല.
പിന്നീടവര്‍ തൊഴിലാളികളെ തേടി വന്നു
അപ്പോഴും ഞാന്‍ ഭയപ്പെട്ടില്ല,
കാരണം ഞാനൊരു തൊഴിലാളി അല്ല.
പിന്നീടവര്‍ ജൂതന്‍മാരെ തേടി വന്നു.
അപ്പോഴും ഞാന്‍ ഭയപ്പെട്ടില്ല,
കാരണം ഞാനൊരു ജൂതനായിരുന്നില്ല.
ഒടുവില്‍ അവര്‍ എന്നെ തേടി വന്നു.
അപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടായിരുന്നില്ല.'

-ഇത് പാസ്റ്റര്‍ മാര്‍ട്ടിന്‍ നിമോളറുടെ ലോക പ്രശസ്തമായ വാക്കുകളാണ്. ഈ വാചകങ്ങള്‍ ഇവിടെ പ്രതിപാദിക്കാനുള്ള കാരണം ലക്ഷദ്വീപ് ജനതയുടെ അസ്തിത്വവും സംസ്‌കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍, അതിനേറെ പ്രസക്തി ഉള്ളതുകൊണ്ടാണ്.

ജീവിതത്തിലെ ഏതാണ്ട് ഒട്ടുമുക്കാല്‍ ആവശ്യങ്ങള്‍ക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്‌കളങ്കരായ ആ ദ്വീപ് നിവാസികളെ ചേര്‍ത്ത് പിടിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്.

ചേര്‍ത്ത് നിര്‍ത്താം, അവര്‍ക്ക് വേണ്ടി പ്രതികരിക്കാം. അത് നമ്മളുടെ കടമയാണ്, കാരണം ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോര്‍ക്കുക.

 

Latest News