Sorry, you need to enable JavaScript to visit this website.

VIDEO ഒമാനില്‍നിന്ന് അവിശ്വസനീയ വാര്‍ത്തകള്‍; വ്യാപക പ്രതിഷേധം; വന്‍ പോലീസ് സാന്നിധ്യം

മസ്‌കത്ത്- തൊഴിലാളികളുടെ പിരിച്ചുവിടലും മോശം സാമ്പത്തിക സാഹചര്യങ്ങളും ഒമാനില്‍ വ്യാപകമായ പ്രതിഷേധത്തിനു കാരണമായി. രാജ്യത്തെ  ഒരു നഗരത്തില്‍ വലിയ പോലീസ് സാന്നിധ്യത്തിനു കാരണമായതായും അപൂര്‍വ പ്രതിഷേധത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  പ്രതിഷേധക്കാര്‍ കല്ലെറിയുകയും പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.
സൊഹാര്‍ നഗരത്തില്‍ പോലീസ് വാഹനങ്ങളുടെ നീണ്ട നിര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോകളില്‍ കാണിക്കുന്നു.   തലസ്ഥാനമായ മസ്‌കത്തില്‍നിന്ന്് 200 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സര്‍ക്കാര്‍ ലേബര്‍ ഓഫീസിന് സമീപം പ്രതിഷേധിക്കുന്നവരുടെ ചിത്രങ്ങളും പ്രചരിച്ചു. നിരവധി പേര്‍ അറസ്റ്റിലായി. അറസ്റ്റ് ഭയന്ന് ഒമാനികള്‍ ഓടി രക്ഷപ്പെടുന്ന വീഡിയോകളും പ്രചരിച്ചു. അയല്‍രാജ്യമായ യു.എ.ഇയില്‍നിന്ന് അതിര്‍ത്തി കടന്ന ശേഷം
ഒമാനിലുളള ആദ്യത്തെ പ്രധാന നഗരമാണിത്.
ഞായറാഴ്ചയും സമാനമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതായും പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഒമാനിലെ തൊഴില്‍ മന്ത്രാലയം ഇക്കാര്യം  ട്വീറ്റില്‍ സ്ഥിരീകരിച്ചു. പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്താനും ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാണ് ജനങ്ങള്‍ തെരുവിലിറങ്ങുന്നത്.  
പ്രധാന തുറമുഖവും അലൂമിനിയം, സ്റ്റീല്‍ വ്യവസായ ശാലകളും ഉള്‍ക്കൊള്ളുന്ന സൊഹാറില്‍ വ്യാപകമായ പിരിച്ചുവിടലുകള്‍ നടന്നിട്ടുണ്ടോയെന്ന് വ്യക്തമല്ല.  
ഒമാനിലെ  സ്വകാര്യ മാധ്യമങ്ങളും സംസ്ഥാന വാര്‍ത്താ ഏജന്‍സിയും ടെലിവിഷന്‍ ചാനലുകളും പ്രതിഷേധത്തെക്കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് എ.പി റിപ്പോര്‍ട്ടില്‍ പറയുന്നു. ആരെയും അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചിട്ടുമില്ല.

 

Latest News