ജിസാൻ - ജിസാൻ പ്രവിശ്യയിൽ പെട്ട ബേശിൽ കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ, പ്രതിരോധ നടപടികൾ ലംഘിച്ച് ആഘോഷ പരിപാടിയിൽ പങ്കെടുത്ത 100 വനിതകളെ പോലീസ് പിടികൂടിയതായി ജിസാൻ പോലീസ് വക്താവ് മേജർ നായിഫ് ഹികമി പറഞ്ഞു. ഒത്തുചേരൽ പരിപാടി സംഘടിപ്പിച്ചയാൾക്കും പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേർക്കുമെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചതായി ജിസാൻ പോലീസ് വക്താവ് പറഞ്ഞു.