മനാമ- ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്ക് ബഹ്‌റൈന്‍ ഏര്‍പ്പെടുത്തിയ വിലക്ക് പ്രാബല്യത്തില്‍. ചുവപ്പ് പട്ടികയില്‍ പെടുത്തിയ രാജ്യങ്ങളില്‍നിന്ന് വരുന്ന ബഹ്‌റൈനി പൗരന്മാരേയും റെസിഡന്‍സി വിസയുള്ള വിദേശികളേയും വിലക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ വിമാനം കയറുന്നതിനു മുമ്പ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കകയും ബഹ്‌റൈനിലെത്തി പത്ത് ദിവസം ക്വാറന്റൈനില്‍ കഴിയുകയും വേണം.
വാക്‌സിന്‍ എടുത്തവരടക്കം മറ്റു രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്കും പത്ത് ദിവസത്തെ ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.