Sorry, you need to enable JavaScript to visit this website.

കെ.പി.സി.സി അധ്യക്ഷനാകില്ല, പ്രചാരണം നിഷേധിച്ച് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം- കെ.പി.സി.സി അധ്യക്ഷനാകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തെ കുറിച്ച് എ.ഐ.സിസിയാണ് തീരുമാനം എടുക്കേണ്ടതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തക്ക് എന്ത് അടിസ്ഥാനമാണെന്നും അദ്ദേഹം ചോദിച്ചു.

പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ തിരുവനന്തപുരത്തെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി എല്ലാവരുടെയും സഹകരണത്തോടെ യു.ഡി.എഫ് മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. പരാജയത്തിന്റെ കാര്യങ്ങള്‍ പരിശോധിച്ച്, തിരുത്തി മുന്നോട്ട് പോകണം. വി.ഡി സതീശന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

 

Latest News