Sorry, you need to enable JavaScript to visit this website.

വയനാട്ടിൽ 486 പേർക്കുകൂടി കോവിഡ്;  449 പേർക്കു രോഗമുക്തി

കൽപറ്റ-വയനാട്ടിൽ  486 പേരിൽ കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക അറിയിച്ചു. 449 പേർ രോഗമുക്തി നേടി. 472 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗബാധ. 14 പേർ പുറമേനിന്നു വന്നതാണ്. ആറ്  ആരോഗ്യ പ്രവർത്തകരിലും  രോഗം സ്ഥിരീകരിച്ചു. 
വെള്ളമുണ്ട-64, ബത്തേരി-49,  അമ്പലവയൽ-47, കൽപറ്റ-41, മേപ്പാടി-34,  പനമരം-32, എടവക-30, പൂതാടി-24, മുട്ടിൽ-23, തരിയോട്-21, തവിഞ്ഞാൽ-15, മീനങ്ങാടി-14, കോട്ടത്തറ, മാനന്തവാടി-12 വീതം, നെൻമേനി-10, വൈത്തിരി-എട്ട്, നൂൽപുഴ, മൂപ്പൈനാട്-ഏഴുവീതം, പടിഞ്ഞാറത്തറ-ആറ്, കണിയാമ്പറ്റ, തിരുനെല്ലി-അഞ്ച്,  പൊഴുതന-നാല്, പുൽപള്ളി-രണ്ട് എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം.  തമിഴ്‌നാട്ടിൽനിന്നു വന്ന 12 ഉം കർണാടകയിൽനിന്നു വന്ന രണ്ടും ആളുകളിലാണ് പുറമേനിന്നു വന്നതിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. 
നെൻമേനി-22, തവിഞ്ഞാൽ-15, പടിഞ്ഞാറത്തറ-13, തരിയോട്, തൊണ്ടർനാട്-അഞ്ചു വീതം, കൽപറ്റ, തിരുനെല്ലി, വെള്ളമുണ്ട-നാലു വീതം, ബത്തേരി, മാനന്തവാടി, കോട്ടത്തറ-മൂന്നുവീതം, അമ്പലവയൽ, മുട്ടിൽ, മേപ്പാടി, പനമരം-രണ്ടു വീതം, കണിയാമ്പറ്റ, മീനങ്ങാടി, എടവക, മൂപ്പൈനാട്, നൂൽപുഴ, പൊഴുതന, വൈത്തിരി-ഒന്നു വീതം, വീടുകളിൽ ചികിത്സയിലായിരുന്ന 353 പേർ എന്നിങ്ങനെയാണ് രോഗമുക്തിയായവരുടെ കണക്ക്.  ജില്ലയിൽ ഇതിനകം  55,810 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 
ഇതിൽ 48,386 പേർ രോഗമുക്തരായി.  6,714 പേർ ചികിത്സയിലാണ്. പ്രതിരോധ നടപടികളുടെ ഭാഗമായി 1,665 പേരെ  പുതുതായി നിരീക്ഷണത്തിലാക്കി. 2,230 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. നിലവിൽ 24,713 പേരാണ് നിരീക്ഷണത്തിൽ. 


 

Latest News