Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന  വംശീയ അജണ്ടക്കെതിരെ എസ്.ഐ.ഒ


കോഴിക്കോട്- നിരവധി പ്രതിസന്ധികളോട് പൊരുതി പതിറ്റാണ്ടുകൾകൊണ്ട് ജീവിതം നെയ്‌തെടുത്ത ലക്ഷദ്വീപിൽ അടിസ്ഥാനരഹിതവും ക്രൂരവുമായ നിയമപരിഷ്‌കരണങ്ങളിലൂടെ സംഘ്പരിവാർ ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വംശീയ അജണ്ടകളെ ചെറുക്കണമെന്ന് എസ്.ഐ.ഒ. പുതുതായി നിയമിക്കപ്പെട്ട ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയും നരേന്ദ്ര മോഡിയുടെ വിശ്വസ്തനുമായ പ്രഫുൽ പട്ടേൽ എന്ന അഡ്മിനിസ്‌ട്രേറ്റർ വഴി ലക്ഷദ്വീപിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന നടപടികൾ ദ്വീപിലെ ജനജീവിതത്തെ ദുസ്സഹമാക്കുന്ന വംശീയ നടപടികളാണ്.
ദ്വീപ് ജനത പാലിച്ചിരുന്ന കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടും സി.എ.എ-എൻ.ആർ.സി വിരുദ്ധ ബോർഡുകൾ പൊളിച്ചുമാറ്റി അത് സ്ഥാപിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുമാണ് പുതിയ അഡ്മിനിസ്‌ട്രേറ്റർ രംഗപ്രവേശനം നടത്തിയിരുക്കുന്നത്, 99 ശതമാനം മുസ്‌ലിംകൾ താമസിക്കുന്ന ലക്ഷദ്വീപിൽ അവിടുത്തെ സാംസ്‌കാരിക പൈതൃകത്തെ തകർക്കാൻ ശ്രമിക്കുന്ന പ്രഫുൽ പട്ടേൽ നിലവിൽ മദ്യത്തിന് നിയന്ത്രണമുള്ള ദ്വീപിൽ മദ്യമൊഴുക്കാനും മാംസാഹാരത്തിന് നിയന്ത്രണമേർപ്പെടുത്താനും തീരുമാനിച്ചു. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളിലേക്ക് മത്സരിക്കുന്നവർക്ക് രണ്ടു കുട്ടികൾ കൂടുതൽ പാടില്ലെന്ന തിട്ടൂരത്തിലൂടെയും കുറ്റകൃത്യങ്ങൾ വളരെ കുറഞ്ഞ ദ്വീപിൽ ഗുണ്ടാ ആക്റ്റ് നടപ്പിലാക്കിയും നിരപരാധികളായ ദ്വീപ് നിവാസികളെ വേട്ടയാടുന്ന നടപടികളെ ചെറുക്കണമെന്നും എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.


മത്സ്യത്തൊഴിലാളികൾ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡുകൾ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്നാരോപിച്ച് പുതിയ അഡ്മിനിസ്‌ട്രേഷൻ പൊളിച്ചുമാറ്റി. ഭൂരിപക്ഷം ജനങ്ങളുടെയും വരുമാന മാർഗം മത്സ്യബന്ധനമായ ദീപിലെ ജനങ്ങൾക്ക് വലിയ നഷ്ടങ്ങളാണ് ഇത് മൂലം ഉണ്ടായത്. ട്രാഫിക് പ്രശ്‌നങ്ങൾ അനുഭവിക്കാത്ത റോഡുകൾ അനാവശ്യമായി വികസനം നടത്താനായി വീടുകളും മറ്റു കെട്ടിടങ്ങളും തകർക്കുന്നതടക്കം നിരവധി ജനദ്രോഹ നടപടികളാണ് തുടരുന്നത്.


പുതിയ നിയമ പ്രകാരം ഭൂമിയുടെ ഉടമസ്ഥത, ഉപയോഗം തുടങ്ങിയവക്ക് മേൽ ദ്വീപുകാർക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തുകയും അഡ്മിനിസ്‌ട്രേറ്റർക്ക് കൂടുതൽ അധികാരം നൽകുകയും ചെയ്യുക വഴി ദ്വീപിന്റെ പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ മുഴുവൻ മേഖലകളെയും മുച്ചൂടും തകർക്കാനുള്ള വംശീയ ഉന്മൂലന പദ്ധതിയാണ് സംഘ് പരിവാർ ഒരുക്കുന്നത്.
കോവിഡിന്റെ ആദ്യഘട്ടങ്ങളിൽ ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യാത്ത ലക്ഷദ്വീപിൽ കോവിഡ് പ്രോട്ടോകോളുകൾകർശനമായി പാലിച്ചിരുന്നിടത്ത് അതെല്ലാം എടുത്തു കളഞ്ഞു. ഇന്ന് കോവിഡിന്റെ എഴുപതിനായിരത്തോളം വരുന്ന ജനസംഖ്യയിൽ പത്തോളം ശതമാനം പേരും കോവിഡിന്റെ പിടിയിലായിരിക്കുകയാണ്.
ജില്ലാപഞ്ചായത്തിന് കീഴിലുള്ള ആരോഗ്യം സാമൂഹ്യക്ഷേമം വകുപ്പുകൾ വെട്ടിക്കളഞ്ഞു.


സ്‌കൂളുകളിലെ ഭക്ഷണ ചുമതല്ലയുള്ളവരെ ഒഴിവാക്കി. മൃഗസംരക്ഷണവകുപ്പ്, കാർഷികവകുപ്പ് എന്നിവയിൽനിന്നും നിരവധിപേരെ പുറത്താക്കി. അംഗനവാടികളിലെ ടീച്ചേഴ്‌സിനെ പലരേയും പിരിച്ചു വിട്ടു. ഇങ്ങനെ തുടങ്ങി നിരവധി വിചിത്രവും അന്യായവുമായ നടപടികളാണ് തുടരുന്നത്. ഇതെല്ലാം ദ്വീപുകാർക്കിടയിൽ വലിയ ആശങ്കകളാണ് സൃഷ്ടിച്ചിരിക്കുന്നത്.
99 ശതമാനവും മുസ്‌ലിം ജനസംഖ്യയുള്ള ലക്ഷദ്വീപിനെതിരെ ഭരണകൂടം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന വംശീയ ഉന്മൂലന പദ്ധതിക്കെതിരെ ദ്വീപ് ജനതയോട് ഉപാധികളില്ലാതെ ഐക്യപ്പെടേണ്ടുന്ന സമയമാണിത്. ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഉയരുന്ന പ്രതിരോധങ്ങൾക്കൊപ്പം എസ്.ഐ.ഒ ഉണ്ടാകുമെന്നും സെക്രട്ടേറിയറ്റ് കൂട്ടിച്ചേർത്തു

എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ഇ.എം. അംജദലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ, സെക്രട്ടറിമാരായ സഈദ് കടമേരി, വാഹിദ് ചുള്ളിപ്പാറ, റഷാദ് വി.പി, ഷറഫുദ്ദീൻ നദ്‌വി, ഷമീർ ബാബു, തശരീഫ്. കെ.പി തുടങ്ങിയവർ സംബന്ധിച്ചു.

 

Latest News