പത്തനംതിട്ട- പോലീസുകാരന്‍ തന്നെ പീഡിപ്പിച്ചെന്നും പണം കബളിപ്പിച്ചെടുത്തെന്നും പരാതി കൊടുത്ത യുവതിയെ ആരോപണവിധേയന്‍ തന്നെ വിവാഹം കഴിച്ചു. ശനിയാഴ്ചയായിരുന്നു ചെറിയ ചടങ്ങില്‍ വിവാഹം നടത്തിയത്. രണ്ടു ദിവസം മുന്‍പാണ് പത്തനംതിട്ടയിലെ പോലീസുകാരനെതിരെ റാന്നി സ്വദേശിനിയായ യുവതി ജില്ലാ പോലീസ് മേധാവിക്ക് പരാതി കൊടുത്തത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ഒരു ലക്ഷം രൂപ വാങ്ങി കബിളിപ്പിച്ചെന്നുമായിരുന്നു പരാതി. റാന്നി പോലീസ് പ്രാഥമികാന്വേഷണം നടത്തുകയും യുവതിയുടെ മൊഴിയെടുക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം സ്‌റ്റേഷനിലെത്തിയ യുവതി പോലീസുകാരന്‍ വിവാഹം കഴിക്കാന്‍ സമ്മതിച്ചെന്നു പറഞ്ഞ് പരാതി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി. അന്വേഷണ നടപടികള്‍ തുടങ്ങിയതിനാല്‍ കോടതിയെ സമീപിക്കണമെന്ന് പോലീസും അറിയിച്ചിരുന്നു.