തിരുവനന്തപുരം- പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്നവരുടെ സുരക്ഷിത ജീവിതത്തിന് കേരള സര്‍ക്കാര്‍ നടപ്പാക്കിയ പ്രവാസി ഡിവിഡന്റ് സ്‌കീമിന്റെ ഈ വര്‍ഷത്തെ രജിസ്‌ട്രേഷന്‍ തുടങ്ങി. പ്രവാസികള്‍ക്ക് ജീവിതകാലം മുഴുവന്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുമെന്ന് അവകാശപ്പെടുന്ന പദ്ധതിയാണിത്.
പ്രവാസികളുടെ നിക്ഷേപം കേരള പ്രവാസി ക്ഷേമ ബോര്‍ഡിലൂടെ സ്വീകരിച്ച ശേഷം കിഫ്ബി വഴി നാടിന്റെ വികസനത്തിന് ചെലവഴിക്കും. 2019ല്‍ തുടങ്ങിയ സ്‌കീമിന് പ്രവാസികളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
വിദേശത്തുള്ളവര്‍ക്കും സംസ്ഥാനത്തിന് പുറത്ത് ആറു മാസത്തിലേറെയായി താമസിക്കുന്നവര്‍ക്കും മുന്‍ പ്രവാസികള്‍ക്കും മൂന്ന് ലക്ഷം മുതല്‍ 51 ലക്ഷം രൂപ വരെ സ്‌കീമില്‍ നിക്ഷേപിക്കാം. മൂന്ന് വര്‍ഷത്തിന് ശേഷം തുകയുടെ 10 ശതമാനം വീതം ഡിവിഡന്റായി ലഭിക്കും. ആദ്യ മൂന്ന് വര്‍ഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ് നിക്ഷേപ തുകക്കൊപ്പം ചേര്‍ത്ത് ആ തുകയുടെ 10 ശതമാനം നിരക്കിലുള്ള ഡിവിഡന്റാണ് നാലാം വര്‍ഷം മുതല്‍ പ്രതിമാസം ലഭിക്കുക.
ഇവിടെ ക്ലിക്ക്ചെയത് ഓണ്‍ലൈനായി പദ്ധതിയുടെ ഭാഗമാകാം. ഓണ്‍ലൈന്‍ വഴി പണമടക്കാനും സൗകര്യമുണ്ട്. 8078550515 എന്ന ഹെല്‍പ്‌ലൈന്‍ നമ്പറില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം. ഈ നമ്പറിലേക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ചാലും വിവരങ്ങള്‍ ലഭിക്കും.
സൗദിയില്‍ വിസിറ്റ് വിസയിലുള്ളവര്‍ക്ക് വാക്‌സിന്‍; വിശദീകരണവുമായി ആരോഗ്യമന്ത്രാലയം |