മലപ്പുറം- മൂരികളുടെ ചിത്രം പോസ്റ്റ് ചെയ്ത് മുസ്ലിം ലീഗിനെ പരിഹസിച്ച പി.വി അന്‍വര്‍ എംഎല്‍എക്ക് മറുപടിയുമായി മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ്.
ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ആരംഭിച്ച വിവാദത്തിനിടെയാണ് ഇരുവരുടേയും ഫേസ് ബുക്ക് പോസ്റ്റുകള്‍.
'ആഫ്രിക്കയില്‍ നിന്ന് തിരിച്ചു വന്ന ഒരു എരുമ നിലമ്പൂര്‍ കാടുകളില്‍ കയറ് പൊട്ടിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. ക്യാപ്റ്റന്‍ ഇടപെട്ട് (വലിയ വകുപ്പൊന്നും വേണ്ട) വല്ല പുല്ലോ, വൈക്കോലോ, പിണ്ണാക്കോ.. കൊടുത്തു മെരുക്കണമെന്ന് അപേക്ഷയുണ്ട്. ഈ കോവിഡ് കാലത്ത് ഇജ്ജാതി എരുമകളെ മെരുക്കുന്നതും വലിയ ഒരു കരുതലാണ്.'-പി.കെ. അബ്ദുറബ്ബ് ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മുസ്ലിം സമൂഹത്തിന്റെ അട്ടിപ്പേറവകാശം മുസ്ലിം ലീഗിനല്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം സൂചിപ്പിച്ച് ഈ പേജില്‍ ഇട്ട പോസ്റ്റിലെ ചിത്രം മാറി പോയത് പല സുഹൃത്തുക്കളും ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തെറ്റ് വന്നതില്‍ ഖേദിക്കുന്നു.ഒര്ജ്ജിനല് മൂരികളുടെ ചിത്രം ഈ പോസ്റ്റിനൊപ്പം ചേര്‍ക്കുന്നു.' ഇതായിരുന്നു അന്‍വറിന്റെ പോസ്റ്റ്.