തിരുവനന്തപുരം- വി.ഡി സതീശൻ മികവാർന്ന പ്രതിപക്ഷ നേതാവായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അസംബ്ലിയിലെ സതീശന്റെ പ്രവർത്തനം എല്ലാവർക്കും അറിയാവുന്നതാണ്. മികച്ച പ്രകടനമാണ് സതീശൻ നിയമസഭയിൽ കാഴ്ചവെക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രമേശ് ചെന്നിത്തലയുടെ പ്രവർത്തനത്തെ എങ്ങിനെ കാണുന്നുവെന്ന ചോദ്യത്തിന് ഇപ്പോൾ രമേശ് ചെന്നിത്തല അനുഭവിക്കുന്ന വിഷമത്തിന് കൂടെ തന്റെ അഭിപ്രായം കൂടി കേട്ട് അദ്ദേഹം കൂടുതൽ വിഷമത്തിലാകേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.