തിരുവനന്തപുരം- മലപ്പുറത്ത് കോവിഡിന്റെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടിയതിനാൽ പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് കോവിഡ് കൂട്ട പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പോലീസ് നടപടികൾ കൂടുതൽ കർശനമാക്കും. ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള ഡി.ജി.പിയെ മലപ്പുറത്തേക്ക് നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം, തൃശൂർ, എറണാകുളം ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.