കോഴിക്കോട്- മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം തുടരുന്നു. തെരഞ്ഞെടുപ്പു തോൽവിക്ക് ശേഷമാണ് കുഞ്ഞാലിക്കുട്ടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് കീഴെ പ്രതിഷേധം അരങ്ങേറുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന പ്രതിഷേധം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഹരിയാനയിലെ മേവാത് ജില്ലയിലെ ഖലീൽപുരിൽ സംഘ് പരിവാർ അനുകൂലികൾ തല്ലിക്കൊന്ന ആസിഫ് ഖാന്റെ വിഷയത്തിൽ പ്രതിഷേധിച്ച് കുഞ്ഞാലിക്കുട്ടി ഇട്ട പോസ്റ്റിന് താഴെയും പ്രതിഷേധമുണ്ട്. ഫാഷിസത്തിന് എതിരായ പോരാട്ടത്തിന് വേണ്ടി ദൽഹിയിലേക്ക് പോയ താങ്കൾ ഉടൻ മടങ്ങി വന്നില്ലേ എന്ന തരത്തിലാണ് ആളുകളുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് ആശംസയർപ്പിച്ചുള്ള പോസ്റ്റിന് അടിയിലും വൻ വിമർശനമാണ് ഉയർന്നിരുന്നത്. വേങ്ങരയിൽ വിജയിച്ച ശേഷം വോട്ടർമാർക്ക് അഭിവാദ്യം അർപ്പിച്ച് കുഞ്ഞാലിക്കുട്ടിയിട്ട പോസ്റ്റിലായിരുന്നു ആദ്യം വിമർശനം ഉയർന്നത്. മിനിറ്റുകൾക്കുള്ളിൽ ഈ പോസ്റ്റിന് താഴെ ശക്തമായ വിമർശനം ഉയർന്നിരുന്നു. എന്നാൽ വിമർശനം രേഖപ്പെടുത്തിയ കമന്റുകളെല്ലാം തൊട്ടടുത്ത ദിവസം അപ്രത്യക്ഷമായി. കുഞ്ഞാലിക്കുട്ടിയുടെ സോഷ്യൽ മീഡിയ എക്കൗണ്ട് കൈകാര്യം ചെയ്യുന്നവർ കമന്റ് ഡിലീറ്റ് ചെയ്ത് അനുകൂല കമന്റുകൾ മാത്രം നിലനിർത്തുകയായിരുന്നു.
അതേസമയം, ലീഗ് വിരോധികളാണ് എതിർ കമന്റുകളുമായി രംഗത്ത് എത്തുന്നത് എന്നാണ് കുഞ്ഞാലിക്കുട്ടി അനുകൂല കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്.
![]() |
ഹിന്ദുത്വ വിമര്‍ശനമാണ് പിണറായിയുടെ രാഷ്ട്രീയ ഫോര്‍മലയെന്ന് ആര്‍.എസ്.എസ് വാരിക, മുസ്ലിംകള്‍ വിശ്വസിച്ചു |