Sorry, you need to enable JavaScript to visit this website.

ഹിന്ദുത്വ വിമര്‍ശനമാണ് പിണറായിയുടെ രാഷ്ട്രീയ ഫോര്‍മലയെന്ന് ആര്‍.എസ്.എസ് വാരിക, മുസ്ലിംകള്‍ വിശ്വസിച്ചു

തിരുവനന്തപുരം- പ്രചാരണത്തിലെ ഹിന്ദു ഫാസിസമാണ് ഇടതുപക്ഷത്തിന് തുണയായതെന്ന് ആര്‍.എസ്.എസ് വാരികയായ 'കേസരി'യില്‍ മുഖപ്രസംഗം.
ഹിന്ദുഭീകരതയെ ഉയര്‍ത്തിക്കാട്ടിയ പ്രചാരണം ന്യൂനപക്ഷങ്ങള്‍ വിശ്വസിച്ചു. യഥാര്‍ത്ഥ ത്തില്‍ കേരളത്തില്‍ മുസ്്‌ലിം ന്യൂനപക്ഷം കരുതിയതു പോലുള്ള ഭീകരമായ ഹിന്ദു ധ്രുവീകരണം ഉണ്ടായോ എന്ന് അവര്‍ തന്നെ വിലയിരുത്തണം. ഒരു സീറ്റു മാത്രമുള്ള ബി.ജെ.പിയെ മുഖ്യമന്ത്രി എപ്പോഴും വലിയ ശത്രുവായി ഉയര്‍ത്തിക്കാണിച്ചത് അടവു നയത്തിന്റെ ഭാഗമായാണ്. വിജയത്തിനു ശേഷമുള്ള പത്രസമ്മേളനത്തിലും പിണറായി വിജയന്‍ കൂടുതല്‍ സമയം ചെലവഴിച്ചത് ബി.ജെ.പിയെ വിമര്‍ശിക്കാനാണ്.
ഫലത്തില്‍ പ്രചരണത്തിലെ 'ഹിന്ദു ഫാസിസം' പിണറായി വിജയന് തുണയായി. വരും നാളുകളില്‍ അദ്ദേഹം ഊന്നല്‍ നല്‍കുന്നത് ഹിന്ദുത്വശക്തികളെ വിമര്‍ശിക്കാനാവും. ഹിന്ദുത്വ വിമര്‍ശനമാണ് പിണറായി വിജയന്റെ രാഷ്ട്രീയ ഫോര്‍മുലയെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.
ക്രിസ്ത്യന്‍,മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ഇട തുപക്ഷത്തിന് കഴിഞ്ഞതോടെ കേരളത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന മുന്നണി അപ്രസക്തമായിക്കഴിഞ്ഞു. കോണ്‍ഗ്രസ് മുന്നണി കേവലം 41 സീറ്റുകളില്‍ ചുരുങ്ങി. ക്രിസ്ത്യന്‍ വോട്ടും ചോര്‍ന്നതോടെ നേതൃത്വം ഇല്ലാത്ത കോണ്‍ഗ്രസ് മുന്നണി തകര്‍ച്ചയുടെ വക്കിലാണ്. എന്‍.ഡി.എ കൂടുതല്‍ വോട്ടു നേടിയ ജില്ലകളില്‍ യു.ഡി.എഫാണ് പിന്നോട്ടു പോയതെന്നും കേസരിയിലെ ലേഖനം വിലയിരുത്തുന്നു. ശബരിമല മുഖ്യപ്രചാരണ വിഷയമാക്കിയിട്ടും, ബി.ജെ.പി വിരോധം ഉയര്‍ത്തിക്കാണിച്ചിട്ടും എന്‍.എസ്.എസിന്റെ പരസ്യ പിന്തുണ ലഭിച്ചിട്ടും ഹിന്ദുഭൂരിപക്ഷ മേഖലകളില്‍ കോണ്‍ഗ്രസ് വിജയിച്ചില്ലെ ന്നും ലേഖനത്തില്‍ പറയുന്നു. ഭൂരിപക്ഷ സമൂഹത്തിന്റെ പിന്തുണ നേടാന്‍ കഴിയാത്തതും ക്രിസ്ത്യന്‍ വോട്ട്ബാങ്കില്‍ വിള്ളല്‍ വീണതും മുസ്ലിം വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് ചാഞ്ഞതും ഒരു ശക്തനായ നേതാവിനെ ഉയര്‍ത്തിക്കാണിക്കാന്‍ കഴിയാത്തതും കോണ്‍ഗ്രസ്സിന്റെ പതനത്തിന് വഴി ഒരുക്കിയെന്നുമാണ് ലേഖനത്തിലെ വിശദീകരണം.
ഘടകകക്ഷികളെ ഏകീകരിക്കുന്നതില്‍ എന്‍ഡിഎ നേതൃത്വം പൂര്‍ണമായും പരാജയ പ്പെട്ടു. പ്രചരണരംഗത്ത് എന്‍.ഡി.എ വിജയിച്ചു എങ്കിലും, ബൂത്ത് തലത്തില്‍ അത് വ്യാപിപ്പിക്കാന്‍ പരാജയപ്പെട്ടു. അടിസ്ഥാനജനവിഭാഗങ്ങള്‍ സൗജന്യ ഭക്ഷ്യകിറ്റിലും, ക്ഷേമ പെന്‍ഷനിലും ആകര്‍ഷിക്കപ്പെട്ടതും ശ്രദ്ധിച്ചില്ല. എല്ലാ ദിവസവും വൈകിട്ട് മുഖ്യമന്ത്രി നേരിട്ട് ജനത്തോടു സംവദിക്കുന്നത് 2020 മാര്‍ച്ച് മുതല്‍ തുടരുകയാണ്. അമ്മമാരും സഹോദരിമാരും അതില്‍ ഏറെ സ്വാധീനിക്കപ്പെട്ടിരുന്നു. സര്‍ക്കാര്‍ തങ്ങളുടെ കാര്യ ത്തില്‍ കരുതലും ശ്രദ്ധയും എടുക്കുന്നു എന്ന ബോധം അടിസ്ഥാന ജനവിഭാഗങ്ങളില്‍ ഉണ്ടായി. ബൂത്തുതല പ്രവര്‍ത്തനം നിരന്തരമായി നടത്തേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ അത്തരം ഒരു സംസ്‌കാരം ബി.ജെ.പിക്ക് ഇല്ലെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

 

Latest News