തിരുവനന്തപുരം-കേരളത്തില്‍ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു ഇന്ന് പത്തനംതിട്ടയിലും, നാളെ ഇടുക്കിയിലും, 22ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, 23ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും, 24ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ടൗട്ടെക്ക് പിന്നാലെ ബംഗാള്‍ ഉല്‍ക്കടലില്‍ അടുത്ത ചുഴലി കാറ്റ് രൂപപ്പെടുന്നതായി മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. യാസ് ചുഴലികാറ്റാണ് ബംഗാള്‍ ഉല്‍ക്കടലില്‍ രൂപപ്പെടുന്നത്. ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറില്‍ ചുഴലി കാറ്റയി രൂപപ്പെടാമെന്നാണ് മുന്നറിയിപ്പ്.