കോഴിക്കോട്- കുറ്റിയാടി ചങ്ങരോത്ത് പുഴയ്ക്ക് സമീപത്തെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതായത് ഏറെനേരം പരിഭ്രാന്തി പരത്തി. പുഴയില്‍ തെരച്ചില്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് സമീപത്തെ വീട്ടിലെ മുറിയില്‍ കയറി ഒളിച്ചിരിക്കുന്ന നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തി.
കുറ്റിയാടി പുഴയ്ക്ക് സമീപത്തെ വീട്ടില്‍ നിന്ന് ബുധനാഴ്ച രാവിലെയാണ് പെണ്‍കുട്ടിയെ കാണാതായത്.
പലയിടങ്ങളിലും അന്വേഷിച്ച വീട്ടുകാര്‍ സമൂഹമാധ്യമങ്ങളിലൂടെ കുട്ടിയുടെ ഫോട്ടോ പങ്കുവെച്ചും അന്വേഷണം നടത്തിയിരുന്നു. ബുധനാഴ്ച വൈകീട്ടായിട്ടും കുട്ടിയെ കുറിച്ച് വിവരം ലഭിക്കാതെ വന്നതോടെ പോലീസില്‍ പരാതിയും നല്‍കി.
പുഴയില്‍ മുങ്ങിപ്പോയിട്ടുണ്ടാവാം എന്ന നിഗമനത്തെ തുടര്‍ന്ന് തിരച്ചിലിനായി നാദാപുരത്ത് നിന്ന് ഫയര്‍ഫോഴ്‌സ് എത്തി. പുഴയിലെ അടിയൊഴുക്ക് ശക്തമായതിനാല്‍ തിരച്ചില്‍ നടത്താന്‍ ജനകിയ ദുരന്ത നിവാരണ സേനയുടെ രക്ഷാബോട്ടും ഏര്‍പ്പാടാക്കിയിരുന്നു.
കോയമ്പത്തൂരില്‍ കൊറോണ ദേവിക്ക് ക്ഷേത്രമായി, പൂജാകര്‍മങ്ങള്‍ തുടങ്ങി |