ന്യൂദൽഹി-കോവിഡ് മഹാരി ഏറ്റവും കൂടുതൽ ബാധിച്ചത് ടൂറിസത്തേയാണ്. അന്താരാഷ്ട്ര അതിർത്തികൾ അടഞ്ഞതിനാൽ ലോകമെമ്പാടുമുള്ള യാത്ര പലരുടെയും വിദൂര സ്വപ്നമായി മാറി. ഇത്തരം ഒരു സാഹചര്യത്തിൽ പുതിയ ആശയങ്ങൾ തേടുകയാണ് ട്രാവൽ കമ്പനികൾ.
രാജ്യത്തും മറ്റ് പല രാജ്യങ്ങളിലും വാക്‌സിൻ െ്രെഡവുകൾ സജീവമായിക്കൊണ്ടിരിക്കുമ്പോൾ, ടൂറിസത്തിന്റെ ഒരു പുതിയ രൂപം വളർന്നു. ഇപ്പോൾ സഞ്ചാരികൾക്ക് യാത്രയ്‌ക്കൊപ്പം വാക്‌സിനും നൽകുന്ന ട്രാവൽ പാക്കേജുകളുമായാണ് പല ട്രാവൽ ഏജൻസികളും മുന്നോട്ട് വരുന്നത്. ദുബായ് ആസ്ഥാനമായുള്ള ഒരു ട്രാവൽ ഏജൻസിയാണ് ഇത്തരത്തിൽ ഒരു പരീക്ഷണവുമായി വന്നിരിക്കുന്നത്. ദൽഹിയിൽ നിന്ന് മോസ്‌കോയിലേക്ക് 24 ദിവസത്തെ പാക്കേജ് ടൂർ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
യാത്രക്കാരെ റഷ്യയിലേക്ക് കൊണ്ടു പോകുന്നതിനോടൊപ്പം സ്പുട്‌നിക് വാക്‌സിനുകളുടെ രണ്ട് ഷോട്ടുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. യാത്രക്കാർക്ക് കുത്തിവയ്പ്പുകൾക്കിടയിൽ ഇടവേള ലഭിക്കാൻ 20 ദിവസത്തെ ടൂറിസം പാക്കേജ് ആണ് ഉൾപ്പെടുത്തിയിട്ടുണ്ട്. 1.29 ലക്ഷം രൂപ വിലമതിക്കുന്ന ഈ പാക്കേജിന് വാക്‌സിനുകൾ ലഭിക്കുന്നതിനുള്ള ചെലവ് ഉൾപ്പെടെ എല്ലാം ഉൾക്കൊള്ളും.
പുതിയ പാക്കേജുകൾ ആളുകളെ ആകർഷിപ്പിക്കുന്നുണ്ടെന്ന് ഏജൻസി വ്യക്തമാക്കുന്നത്. 'മെയ് 29 ന് പുറപ്പെടേണ്ട ബാച്ചിൽ 28 ഓളം യാത്രക്കാരുണ്ട്. അടുത്ത ബാച്ച് ജൂൺ 7 നും ജൂൺ 15 നും പുറപ്പെടും.'
നിങ്ങൾക്ക് വാക്‌സിനേഷൻ ലഭിച്ചിട്ടില്ലെങ്കിൽ സ്പുട്‌നിക് വാക്‌സിനേഷൻ ലഭിക്കുന്നതിന് ഞങ്ങൾ നിങ്ങളെ റഷ്യയിലേക്ക് കൊണ്ടുപോകും. 24 നൈറ്റ്, 25 ഡേ പാക്കേജിൽ രണ്ട് ഡോസ് വാക്‌സിൻ, ദില്ലി-മോസ്‌കോ-ദില്ലി എയർ ടിക്കറ്റുകൾ, സെന്റ് പീറ്റേഴ്‌സ്ബർഗിലെ 3 സ്റ്റാർ ഹോട്ടലിൽ 4 ദിവസത്തെ താമസം, മോസ്‌കോയിലെ 3 സ്റ്റാർ ഹോട്ടലിൽ 20 ദിവസത്തെ താമസം എന്നിവ ഉൾപ്പെടും. ഓരോ സ്ലോട്ടിലും ഞങ്ങൾ 30 യാത്രക്കാരെ എടുക്കും. 10,000 രൂപയുടെ വിസ ഫീസ് മാത്രമേ പാക്കേജിൽ ഉൾപ്പെടുത്താതുള്ളെന്ന്, 'ട്രാവൽ ഏജൻസി കൂട്ടിച്ചേർത്തു.
മോസ്‌കോ, സെന്റ് പീറ്റേഴ്‌സ്ബർഗ് എന്നിവിടങ്ങളിലെ വിനോദയാത്രകളും രാജ്യത്തെ കാഴ്ചാ ഫീസുകളും ഈ പാക്കേജിൽ ഉൾപ്പെടും.
ഇന്ത്യൻ പൗരന്മാർക്ക് ഏത് തരത്തിലുള്ള വിസയ്ക്കും ഇപ്പോൾ അപേക്ഷിക്കാമെന്നും ന്യൂദൽഹിയിലെ വിസ സെന്റർ പ്രവർത്തിക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു.ഇന്ത്യയിൽ നിന്ന് റഷ്യയിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങളെ സംബന്ധിച്ചിടത്തോളം, മെയ്ക്ക് മൈ ട്രിപ്പ് വക്താവ് പറയുന്നതനുസരിച്ച്, 'ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇപ്പോൾ റഷ്യയിലേക്ക് പോകാം. ഇപ്പോൾ ഒരു നിയന്ത്രണവുമില്ല.'