കോഴിക്കോട് - മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ കെ.ടി ജലീലിനെതിരെ ആക്ഷേപവുമായി കാന്തപുരം സുന്നി വിഭാഗം. ജലീലിന്റെ കാലത്ത് നേട്ടമുണ്ടാക്കിയത് ജമാഅത്തെ ഇസ്‌ലാമിക്കാരാണെന്നാണ് കാന്തപുരം സുന്നി പത്രമായി സിറാജിലെ പി.കെ.എം അബ്ദുറഹിമാൻ ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റ് ഇങ്ങനെ:
'മുസ്‌ലിം സമുദായവുമായി ഇടപഴകുന്നതിനു കെ.ടി. ജലീലിനെ പോലൊരാൾ ആവശ്യമില്ല/ മതിയാകില്ല എന്ന തിരിച്ചറിവിലേക്ക് സി.പി.എം എത്തി എന്നതു കൂടിയാണ് പുതിയ മന്ത്രിസഭയുടെ മെച്ചം. കഴിഞ്ഞ തവണ ജലീലിന്റെ താൽപര്യങ്ങളുടെ, ശുപാർശകളുടെ ഗുണഭോക്താക്കളിൽ വലിയൊരു വിഭാഗം ജമാഅത്തെ ഇസ്‌ലാമി/ വെൽഫെയർ പാർട്ടി അനുഭാവികൾ ആയിരുന്നുവെന്നതിലും, രണ്ടാമതും ജലീൽ മന്ത്രിയായി കാണാൻ ഏറ്റവും ആഗ്രഹിച്ചത് മുസ്‌ലിം ലീഗിനോട് ചേർന്നു പ്രവർത്തിക്കുന്ന ഇ.കെ വിഭാഗം സുന്നികൾ ആയിരുന്നുവെന്നതിലും ഉണ്ട് ജലീലിന്റെ രാഷ്ട്രീയ താൽപര്യങ്ങളുടെ വേരുകൾ. ജമാഅത്തെ ഇസ്‌ലാമിയുടെയും മുസ്‌ലിം ലീഗിന്റെയും ഭൂതകാലത്തിൽ നിന്നു മാത്രമല്ല, ഭാവി കാലത്തിൽ നിന്നും വിടുതി നേടാനാകാത്ത ഒരാൾ. പുതിയ മന്ത്രിമാർക്ക് അഭിവാദ്യം അർപ്പിച്ച് പോസ്റ്റ് അവസാനിപ്പിക്കുന്നു.