റിയാദ് - മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. കടുത്ത ചൂടും താപനില ഉയര്‍ന്നതുമാണ് ചാര്‍ജര്‍ പൊട്ടിത്തെറിക്കാന്‍ കാരണം. കാര്‍ നിര്‍ത്തിയിട്ട സമയത്താണ് സ്‌ഫോടനമുണ്ടായത്.
കാറിന്റെ മുന്‍വശത്തെ ചില്ലില്‍ ദ്വാരം വീഴുകയും ഉള്‍വശത്ത് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സ്‌ഫോടനത്തില്‍ കാറിനകത്ത് അഗ്നിബാധയുമുണ്ടായി. സ്‌ഫോടനത്തില്‍ കാറില്‍ സംഭവിച്ച കേടുപാടുകള്‍ വ്യക്തമാക്കുന്ന വീഡിയോ ഉടമയായ സൗദി പൗരന്‍ ചിത്രീകരിച്ച് ട്വിറ്ററിലൂടെ പുറത്തുവിട്ടു.
#من_حقي_ارفض
— ﺑﺭقہ ﺳ ﺪﯦﺭ (@bariq_Sudair) May 16, 2021
⚠️تنبية
الشاحن المتنقل قنبله موقوته مايتحمل الحراره pic.twitter.com/4LDkX0noT2