റിയാദ്- ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ നാഷണല്‍ ഐഡി മാത്രം പോരെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി. നാഷണല്‍ ഐഡി ഉപയോഗിച്ചുള്ള യാത്രക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അതുപോലെ തുടരുകയാണെന്ന് കിഴക്കന്‍ പ്രവിശ്യാ പാസ്‌പോര്‍ട്ട് വക്താവ് മുഅല്ല അല്‍ ഉതൈബി പറഞ്ഞു. അന്താരാഷ്ട്ര യാത്രക്കുള്ള വിലക്ക് പിന്‍വലിച്ചയുടന്‍ ബഹ്‌റൈനിലേക്ക് കോസ് വേയില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടതെങ്കിലും തിരിക്ക് കുറഞ്ഞു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ പോകുന്ന രാജ്യത്തെ കോവിഡ് നിബന്ധനകള്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനകത്തേക്കും പുറത്തേക്കും ജി.സി.സി പൗരന്മാര്‍ക്ക് നാഷണല്‍ ഐഡി ഉപയോഗിച്ച് യാത്ര ചെയ്യുന്നതിന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സൗദി വിദേശ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. കോവിഡ് വ്യാപനം ചെറുക്കുന്നതിനുള്ള നടപടികളിലൊന്നായിരുന്നു ഇത്.
യാത്രക്കാരുടെ സൗകര്യാര്‍ഥം ബഹ്‌റൈനിലേക്കുള്ള കിംഗ് ഫഹദ് കോസ്‌വേയിലെ ശേഷി 30 ശതമാനം ജവാസാത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്.
മിഠായി വാങ്ങാന്‍ പോകുന്നു; ലോക്ഡൗണില്‍ വൈറലായി ഒരു വീഡിയോ
സൗദിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; നിയന്ത്രണങ്ങള്‍ ലംഘിച്ച 250 പേര്‍ പിടിയില്‍, കര്‍ശന മുന്നറിയിപ്പ്