സൗദിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; നിയന്ത്രണങ്ങള്‍ ലംഘിച്ച 250 പേര്‍ പിടിയില്‍, കര്‍ശന മുന്നറിയിപ്പ്

ജിദ്ദ- സൗദിയില്‍ സാമൂഹിക അകലം പാലിക്കണമെന്ന കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ടംചേര്‍ന്ന 250ലേറെ പേര്‍ക്ക് പിഴ ചുമത്തി. വിവാഹത്തില്‍ പങ്കെടുത്തവരും ആതിഥേയരും ഉള്‍പ്പെടെ 72 സ്ത്രീകളും കുടുങ്ങി. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികള്‍ കൈക്കൊള്ളുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് തുടര്‍ച്ചയായി നാലാം ദിവസവും ആയിരത്തില്‍ താഴെയാണ് കോവിഡ് കേസുകള്‍. രോഗമുക്തിയിലും ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. തിങ്കളാഴ്ച പുതിയ 886 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. 1127 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. 4,33,980  കോവിഡ് ബാധിതരില്‍ 4,18,914 പേര്‍ക്ക് അസുഖം ഭേദമായതോടെ രോഗമുക്തി നിരക്ക് 96.5 ശതമാനമായി. നിലവില്‍ ആശുപത്രിയിലുള്ള 7892 ആക്ടീവ് കേസുകളില്‍ 1377 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്.
രാജ്യത്ത് ഇതുവരെ 11.7 ദശലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കി. നൂറില്‍ 33.5 ആണ് വാക്‌സിനേഷന്‍ തോത്. സൗദിയിലെ 34.8 ദശലക്ഷം ജനസംഖ്യയില്‍ 33.6 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി.

മിഠായി വാങ്ങാന്‍ പോകുന്നു; ലോക്ഡൗണില്‍ വൈറലായി ഒരു വീഡിയോ

 

Latest News