തിരുവനന്തപുരം- തെഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന ബിജെപി യോഗത്തില്‍ ആര്‍എസ്എസിന് വിമര്‍ശനം. തെരഞ്ഞെടുപ്പിലെ ആര്‍എസ്എസ് ഏകോപനം പാളിയെന്ന് നേതാക്കളും സ്ഥാനാര്‍ത്ഥികളും കുറ്റപ്പെടുത്തി. ബിഡിജെഎസ് പാര്‍ട്ടിക്ക് ബാധ്യതയാണെന്നും ചില സ്ഥാനാര്‍ത്ഥികള്‍ അഭിപ്രായം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിലെ ആര്‍എസ്എസ് ഏകോപനം പാളിയെന്ന് നേതാക്കളും സ്ഥാനാര്‍ത്ഥികളും ഒരുപോലെ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിനായി ആര്‍എസ്എസ് നിയോഗിച്ച നിയോജകമണ്ഡലം സംയോജകര്‍ പലരും പരിചയസമ്പത്തില്ലാത്തവരായിരുന്നു. ഇവരുടെ ഏകപക്ഷീയ തീരുമാനങ്ങള്‍ തിരിച്ചടിയായി. പരിവാര്‍ സംഘടനകള്‍ പലയിടത്തും സജീവമായില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു