ഇസ്ലാം സ്വീകരിക്കുകയും പിന്നീട് പല കോണില്‍നിന്നുള്ള ഭീഷണികളെ നേരിടുകയും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയും ചെയത ഹാദിയയെ ഈയാണ്ടത്തെ വ്യക്തിയായി പാഠഭേദം മാസിക തെരഞ്ഞെടുത്തു.
രാജ്യത്തിന്റെ സാമുദായിക സഹവര്‍ത്തിത്വത്തിന്റെ ചരിത്രത്തില്‍ ഒരു അടയാളക്കല്ലായി മാറിയ ഹാദിയയുടെ കഥ രണ്ടു പേജുകളിലായി പാഠഭദം ചേര്‍ത്തിട്ടുണ്ട്. സാധാരണ നിലക്ക് ഒരു പ്രണയ കഥയോ മതപരിവര്‍ത്തന കഥയോ ഏറി വന്നാല്‍ ലൗജിഹാദ് ഉമ്മാക്കിയോ ആയി അസ്തമിച്ചു പോകേണ്ടിയിരുന്ന സംഗതിയെ സഹനത്തിന്റേയും അതേസമയം പെണ്‍കരുത്തിന്റേയും ആഖ്യാനമായി പരിവര്‍ത്തിപ്പിച്ചിരിക്കുകയാണ് ഹാദിയയെന്ന് മാസിക അഭിപ്രായപ്പെടുന്നു.
പ്രണയ പരവശയായ ഒരു യുവതി കണ്ടെത്തിയ രക്ഷാമാര്‍ഗമായിരുന്നില്ല ഹാദിയയെ സംബന്ധിച്ചിടത്തോളം മതംമാറ്റം. അവളുടേത് സ്വതന്ത്രമായ ഒരു തെരഞ്ഞെടുപ്പായിരുന്നു. അതിനുശേഷമാണ് ഷെഫിന്‍ ജഹാന്‍ വ്യവസ്ഥാപിത വഴിയിലൂടെ അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. അയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനായിരുന്നു എന്നതാണ് ഹാദിയയുടെ മതംമാറ്റത്തെ തീവ്രവാദത്തിലേക്കും ഐ.എസ് ഭീകരതയിലേക്കും സിറിയിയലേക്കുള്ള കുടിയേറ്റത്തിലേക്കും മറ്റുമെത്തിച്ച് മൊത്തം സംഭവത്തെ സാമൂഹ്യ സംഘര്‍ഷത്തിലേക്ക് കൊണ്ടുപോയത്. ഇക്കാര്യത്തില്‍ ആദ്യം പിഴച്ചത് കേരള ഹൈക്കോടതിക്കാണെന്നും പാഠഭേദം അഭിപ്രായപ്പെടുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ് ഫേസ്ബുക്ക്, ട്വിറ്റര്‍ ലൈക്ക് ചെയ്യൂ