Sorry, you need to enable JavaScript to visit this website.

ബ്ളാക് ഫംഗസ് കേരളത്തിലും; ഏഴുപേരില്‍ റിപ്പോര്‍ട്ട് ചെയ്തു

തിരുവനന്തപുരം- ബ്ളാക് ഫംഗസ് ബാധ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തു. ഏഴു പേരില്‍ മ്യൂക്കോര്‍മൈക്കോസിസ് റിപ്പോര്‍ട്ട് ചെയ്തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രോഗം ബാധിച്ചവരില്‍ മൂന്ന് പേര്‍ തമിഴ്നാട്ടില്‍ നിന്നെത്തിയതാണ്. നേരത്തെ മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കോവിഡ് ഭേദമായാലും പ്രതിരോധശേഷി ദുര്‍ബലമായ അവസ്ഥയിലാണ് ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകുന്നത്. സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ഇതിനു കാരണമാകുന്നു. വായുവിലൊക്കെ കാണപ്പെടുന്ന മ്യൂകോര്‍ എന്ന ഫംഗസാണ് മ്യൂകോര്‍മൈകോസിസ് രോഗത്തിന് കാരണം.

ഈ രോഗം തലച്ചോറിനെ ബാധിച്ചാല്‍ മരണത്തിന് കാരണമാകുന്നു. ബ്ലാക് ഫംഗസ് അന്ധതക്കും കാരണമാകാറുണ്ട്. കണ്ണുവേദന, മുഖത്തുണ്ടാകുന്ന വീക്കം, തലവേദന, പനി, മൂക്കടപ്പ്, കാഴ്ചക്കുറവ് തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.

 

Latest News