തിരുവനന്തപുരം- രണ്ടാം പിണറായി സര്‍ക്കാരില്‍ രണ്ടുമന്ത്രിമാര്‍ വേണമെന്ന് കേരള കോണ്‍ഗ്രസ്. എന്നാല്‍ ഒന്നേ സാധ്യമാകൂ എന്ന് സിപിഎം നിലപാടെടുത്തു. കടന്നപ്പള്ളി രാമചന്ദ്രന്‍ വീണ്ടും മന്ത്രി ആയേക്കും. മന്ത്രി സ്ഥാനം ടേം അടിസ്ഥാനത്തില്‍ ആയിരിക്കും നിശ്ചയിക്കുക.കേരള കോണ്‍ഗ്രസ് എസ്,കേരള കോണ്‍ഗ്രസ് ബി എന്നീ പാര്‍ട്ടികള്‍ രണ്ടര വര്‍ഷം വീതം പങ്കുവെക്കും. ജനാധിപത്യ കേരള കോണ്‍ഗ്രസിനും ഐഎന്‍എല്ലിനും ടേം അടിസ്ഥാനത്തില്‍ മന്ത്രി സ്ഥാനം ലഭിച്ചേക്കും. ഈ ഫോര്‍മുല മുന്നോട്ട് വെച്ചത് സിപിഐഎം ആണ് എന്നാല്‍ അതിനൊരു വ്യക്തത നാളെ നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ അറിയാം.
മന്ത്രിസഭാ രൂപീകരണത്തില്‍ ചെറുകക്ഷികളില്‍ ആര്‍ക്കൊക്കെ മന്ത്രിസ്ഥാനമെന്നതിലും വകുപ്പുകള്‍ വെച്ചുമാറുന്നതിലും അന്തിമ ചിത്രം ഇന്നു വ്യക്തമായേക്കും. സി.പി.ഐ,,സിപിഐഎം, ജനതാദള്‍ എസ്, എന്‍സിപി എന്നിവരുടെ മന്ത്രിമാരുടെ എണ്ണത്തില്‍ ധാരണയായെങ്കിലും കേരള കോണ്‍ഗ്രസിന്റെയും ഒറ്റ എം.എല്‍.എ മാരുള്ള കക്ഷികളുടെയും മന്ത്രിസ്ഥാനങ്ങളിലാണ് വ്യക്തവരാത്തത്. എല്‍ജെഡി,ആര്‍എസ്പി (എല്‍) എന്നി പാര്‍ട്ടികള്‍ക്ക് മന്ത്രി സ്ഥാനം ഇല്ല. ചൊവ്വാഴ്ച മന്ത്രിമാരെ തീരുമാനിച്ചാല്‍ വ്യാഴാഴ്ച വൈകിട്ട് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ആണ് സത്യപ്രതിജ്ഞ. ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്.