Sorry, you need to enable JavaScript to visit this website.

റിയാദ് എം.ജി.എം ജനറൽ സെക്രട്ടറി ഹസീന ടീച്ചർ നിര്യാതയായി

റിയാദ്- റിയാദ് മുജാഹിദ് ഗേൾസ് മൂവ്‌മെന്റ്(എം.ജി.എം) ജനറൽ സെക്രട്ടറിയും റിയാദ് സലഫി മദ്‌റസ അധ്യാപികയുമായ ഹസീന ടീച്ചർ കോട്ടക്കൽ(48) നിര്യാതയായി. റിയാദ് അൽ ഈമാൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അബ്ദുൽ അസീസ് കോട്ടക്കലിന്റെ ഭാര്യയാണ്. ഇരുപത്തി മൂന്നു വർഷമായി  റിയാദിലുള്ള ഇവർ നാട്ടിൽ പോകാനുള്ള ഒരുക്കം നടത്തുമ്പോഴാണ് അസുഖബാധിതയായത്. 
എംജിഎം റിയാദ് സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി, തഹ്ഫീലുൽഖുർആൻ  ഈവനിംഗ് ഷിഫ്റ്റ് അധ്യാപിക,എംജിഎം ശരീഅ കോഴ്‌സ് കോഡിനേറ്റർ,ഹദീസ് കോഴ്‌സ് കോഡിനേറ്റർ,സലഫി മദ്രസ സീനിയർ അധ്യാപിക, വനിതാ വിംഗ് ദഅവാ വിഭാഗത്തിലെ പ്രധാന പ്രബോധക തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നു. 
മക്കൾ: അബ്ദുൽ ഹസീബ്, അദീബ്, യാര, അബാൻ. 
നടപടി ക്രമങ്ങളുമായ് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരും റിയാദ് ഇന്ത്യൻ  ഇസ്ലാഹി സെന്റർ ഭാരവാഹികളും  രംഗത്തുണ്ട്. നടപടി ക്രമങ്ങൾ  പൂർത്തീകരിച്ചു ഖബറടക്കം റിയാദിൽ നടക്കും,

Latest News