Sorry, you need to enable JavaScript to visit this website.

ഫലസ്തീനിലെ ഇസ്രായിൽ ആക്രമണം അവസാനിപ്പിക്കാൻ ഇടപെടണം; മോഡിക്ക് കാന്തപുരത്തിന്റെ കത്ത്

കോഴിക്കോട്- ഫലസ്തീനിൽ ഇസ്രയിൽ നടത്തിക്കൊണ്ടിരിക്കുന്ന ബോംബാക്രമണവും ക്രൂരമായ അക്രമ പ്രവർത്തനങ്ങളും അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണം എന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ കത്തയച്ചു.
ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ തുടരുന്ന ക്രൂരവും പൈശാചികവുമായ ആക്രമണം ലോകത്തെ ഞെട്ടിപ്പിക്കുന്നതാണ്. ഫലസ്തീന്റെ ഭൂമി അവിഹിതമായി പിടിച്ചെടുത്തു, അവർക്ക് മേൽ ഇസ്രായേൽ അധികാര പ്രയോഗം ആരംഭിച്ച കാലം മുതൽ ഫലസ്തീന്റെ കൂടെനില്ക്കുകയും ആവശ്യമായ പിന്തുണ നൽകുകയും ഐക്യരാഷ്ട്ര സഭ പോലുള്ള അന്താരാഷ്ട്ര സംവിധനങ്ങളിൽ ശക്തമായി ശബ്ദിക്കുകയും ചെയ്ത ചരിത്ര പാരമ്പര്യമാണ് ഇന്ത്യയുടേത്. ലോകത്തെ പ്രബല രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ നടത്തുന്ന ഇടപെടലുകൾ ഈ വിഷയത്തിൽ ശരിയായ ഒരു നിലപാട് എടുക്കാൻ വിവിധ രാഷ്ട്രങ്ങൾക്ക് പ്രചോദനമാകും.
മാനുഷികതയിലും നീതിയിലും അധിഷ്ഠിതമായ നമ്മുടെ പാരമ്പര്യത്തിൽ ഉറച്ചുനിന്നു ഇസ്രായേൽ അതിക്രമത്തെ ഇന്ത്യ അപലപിക്കണമെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും ആവശ്യപ്പെട്ടു.
 

Latest News