Sorry, you need to enable JavaScript to visit this website.

സാവി 2023 വരെ അല്‍ സദ്ദില്‍ തന്നെ

സാവി അല്‍ സദ്ദ് ഭാരവാഹികളുമൊത്ത് ടീം ജേഴ്‌സിയോടൊപ്പം.

ദോഹ- ബാഴ്സലോണ ഇതിഹാസവും അല്‍ സദ്ദിന്റെ ഹെഡ് കോച്ചുമായ സാവി ഹെര്‍ണാണ്ടസ് 2023 വരെ അല്‍ സദ്ദില്‍ തന്നെ തുടരുമെന്ന് ഉറപ്പായി. അല്‍ സദ്ദുമായി രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ട ശേഷം സാവി അല്‍ സദ്ദ് ഭാരവാഹികളുമൊത്ത് ടീം ജേഴ്‌സിയോടൊപ്പം പോസ് ചെയ്ത ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് .

കരാര്‍ ഒപ്പിട്ട ശേഷം സാവി സന്തോഷം പ്രകടിപ്പിച്ചു, അല്‍ സദ്ദിലെ കരാര്‍ നീട്ടുന്നതില്‍ അഭിമാനമുണ്ടെന്ന് സാവിപറഞ്ഞു. തന്റെ പുതിയ കരാര്‍ എപ്പോള്‍ വേണമെങ്കിലും അല്‍ സദ്ദ് ക്ലബ് വിടാന്‍ അനുവദിക്കുന്നതാണെന്ന റിപ്പോര്‍ട്ടുകളും ബാഴ്സലോണ ഇതിഹാസം തള്ളി. ''ഞാന്‍ രണ്ട് സീസണുകള്‍ക്കുള്ള കരാര്‍ കൂടി ഒപ്പിട്ടു, ഈ കരാറിനെ ഞാന്‍ മാനിക്കുന്നു എന്നാണ് ഇത് സംബന്ധമായി അദ്ദേഹം പറഞ്ഞത്.

സാവിയുടെ പരിശീലനത്തില്‍ അല്‍ സദ്ദ് ക്‌ളബ്ബ് സുപ്രധാനമായ ആറ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. കൂടാതെ 2021 അമീര്‍ കപ്പിന്റെ ഫൈനലിനും യോഗ്യത നേടിയിട്ടുണ്ട്.

 

Tags

Latest News