റിയാദ്- സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനില്‍നിന്ന് ഹൂത്തികള്‍ അയച്ച എട്ട് ഡ്രോണുകളും മൂന്ന് ബാലിസ്റ്റിക് മിസൈലുകളും അറബ് സഖ്യസേന തകര്‍ത്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളും മിസൈലുകളും അയച്ചതെന്ന് സഖ്യസേന പ്രസ്താവനയില്‍ അറിയിച്ചു. സിവിലയന്മാരെ ലക്ഷ്യമിട്ടായിരുന്നു ഹൂത്തികളുടെ ആക്രമണ ശ്രമമെന്ന് പ്രസ്താവനയില്‍ തുടര്‍ന്നു.
ഈദുല്‍ ഫിത്വര്‍ പുലര്‍ച്ചെ നടത്തിയ ആക്രമണത്തിലൂടെ അന്താരാഷ്ട്ര ചട്ടങ്ങള്‍ക്ക് മാത്രമല്ല, മതമൂല്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഹൂത്തി ഭീകരര്‍ വില കല്‍പിക്കുന്നില്ലെന്നാണ് വ്യക്തമാക്കുന്നതെന്ന് അറബ് സഖ്യസേന ആരോപിച്ചു.