Sorry, you need to enable JavaScript to visit this website.

അല്‍കോബാറില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു മരണം

അല്‍കോബാര്‍- അല്‍കോബാറില്‍ റെസ്‌റ്റോറന്റില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ രാത്രി 12.30നാണ് സംഭവം. അറബ് പൗരനാണ് മരിച്ചത്.
പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് റെസ്റ്റോറന്റുകളിലായാണ് അപകടം. 
അപകടം നടന്ന റെസ്റ്റോറന്റ് പെരുന്നാള്‍ അവധിക്ക് അടച്ച് മിക്ക തൊഴിലാളികളും പുറത്ത് പോയ ഉടനെയാണ് അപകടം നടന്നത്. മരിച്ചയാള്‍ ഈ റെസ്റ്റോറന്റിലെ ജീവനക്കാരനാണ്. തൊട്ടടുത്ത ഹോട്ടലുണ്ടായിരുന്ന ഒരു വനിതക്കും അവരുടെ കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്. ആയിരം ലിറ്റര്‍ ശേഷിയുള്ള ഗ്യാസ് ടാങ്കാണ് ഈ റെസ്റ്റോറന്റിലുണ്ടായിരുന്നത്. എന്നാല്‍ ഗ്യാസ് ചോര്‍ച്ചയല്ല സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം നടന്നതെന്നാണ് വിവരം.

Latest News